Sunday 5 June 2011

ബോധോദയം


സാജു പുല്ലൻ
1.
ചുറ്റുമുള്ള വിരലുകൾ
ചൂണ്ടിയിടം മാത്രം
കണ്ണുകൾ കണ്ടു:
അപ്പുറം
പച്ചപ്പുകൾ തേടിയ നോട്ടങ്ങളെ
പ്രകാശം
ഏഴു നിറങ്ങൾ നിരത്തിതടുത്തു
ആരൊക്കെയോ
പറഞ്ഞതു മാത്രം
കാതുകൾ കേട്ടു;
ഉൾസ്വരങ്ങൾക്കുമേൽ
ഇരുൾ നിറഞ്ഞു;
പൊരുളുകൾ മറഞ്ഞു...
വെറും ശബ്ദങ്ങൾ മാത്രം
മുഴങ്ങി.
സ്പർശങ്ങൾ
ശരീരത്തിന്റെ നാട്ടുഭാഷകൾ സംസാരിച്ചു;
ഉൾമേനിയിലേക്കുള്ള
വാതിലിന്‌ മുമ്പിൽ
ഇക്കിളി
പൂതാഴ്‌ തീർത്തു.
2. ബോധിച്ചുവട്ടിലെ
രാത്രിക്കു ശേഷം
എല്ലാം
മാറിപ്പോയി...
സ്വന്തം കണ്ണുകളുടെ കാഴ്ച
തിരിച്ചുവന്നു...
കാണാം
കാഴ്ചയുടെ മറുതീരം വരെ
കേൾക്കാം
സ്വരങ്ങളുടെ
ഉൾധ്വനികൾ കൂടി
തൊടുമ്പോൾ
അറിയാം ഉൾമേനിയുടെ
താളം...
എല്ലാം
എത്ര വ്യത്യസ്തം
എത്ര...

No comments:

Post a Comment