സുനിൽ .സി.ഇ
അതിരുകൾ ദ്രവിച്ച എന്റെ ഈശ്വര പ്രണയത്തിൽ
വിശുദ്ധിയുടെ തീൻമേശ
നിർത്താതെ പൊരുതുന്നു
മാഞ്ഞുപോകുന്ന
ആയുസ്സിന്റെ രേഖകളിലിപ്പോൾ
ഈശ്വരന്റെ കൈരേഖ.
ഇന്ന്
റീചാർജ്ജ് ചെയ്യാൻ
തടയപ്പെട്ട ഒരു നിലവിളിയാണ് ഞാൻ.
ഇപ്പോൾ
ഞാൻ അവധിയിലാകുമ്പോൾ
ഈശ്വരൻ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു.
സ്വകാര്യവ്യഥയുടെ ബൂത്തിൽ
പഴകിയ വിശുദ്ധിയുടെ
രജിസ്ട്രേഷൻ കാർഡുകൾ
തുണ്ടുവെയ്ക്കപ്പെടുന്നു.
പതഞ്ഞ മിഴിനീരിന്
അവന്റെ ഉപ്പിന്റെ രുചി
ചീർത്ത കൃപയുടെ ചാകര
ആയുസ്സിന്റെ ഷെയർമാർക്കറ്റിൽ
ഒരു ഭിഷഗ്വരന്റെ
വിരൽ എന്നെ മുറുക്കുന്നു-
പിളർന്ന വിശുദ്ധിയെ (രഹസ്യമായി) ഒട്ടിക്കാൻ
ആ വിരലുകളിൽ
വിശുദ്ധിയുടെ തഴമ്പ്
അതു ക്രിസ്തുവിന്റെ വിരലായിരുന്നു.
No comments:
Post a Comment