ഇസ്മയിൽ മേലടി
വിലാസം നിഴലായ്ഉടമസ്ഥനെ അന്വേഷിച്ചു നടക്കുന്നു
കത്ത് സ്നേഹവുമായ്
എഴുതാൻ മഷി തിരയുന്നു
വാക്ക് മൊഴിക്കായ്
അധരങ്ങൾ തേടുന്നു
പാട്ട് താളവുമായ്
കാതു കാത്തിരിക്കുന്നു
ഹൃദയം പ്രണയവുമായ്
അനുരാഗിക്കുവേണ്ടി കേഴുന്നു
നക്ഷത്രങ്ങൾ വെളിച്ചവുമായി
ആകാശത്തിൽ മുട്ടിവിളിക്കുന്നു
മേഘങ്ങൾ പെയ്യാനായ്
ഭൂമി നോക്കി നടക്കുന്നു.
No comments:
Post a Comment